Posted By user Posted On

ജീവനക്കാരുടെ ശമ്പളവും വാർഷിക പെർഫോമൻസ് ബോണസും കൂട്ടി എയർഇന്ത്യ

യർ ഇന്ത്യ ജീവനക്കാർക്ക് സന്തോഷവാർത്ത. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത് രണ്ട് വർഷത്തിന് ശേഷം എയർ ഇന്ത്യ ജീവനക്കാരുടെ ശമ്പളം ആദ്യമായി വർധിപ്പിച്ചു. ഇതിനുപുറമെ, പൈലറ്റുമാർക്കുള്ള വാർഷിക ടാർഗെറ്റ് പെർഫോമൻസ് ബോണസ്  സംവിധാനവും എയർഇന്ത്യ ആരംഭിച്ചിട്ടുണ്ട്.2024 ഏപ്രിൽ 1 മുതൽ മുൻ കാല പ്രാബല്യത്തോടെയാണ് ശമ്പള വർധന. ഫസ്റ്റ് ഓഫീസർ മുതൽ സീനിയർ കമാൻഡർ വരെയുള്ളവരുടെ ശമ്പളം പ്രതിമാസം 5,000 രൂപ മുതൽ 15,000 രൂപ വരെ വർധിപ്പിച്ചു. ജൂനിയർ ഫസ്റ്റ് ഓഫീസർമാരുടെ ശമ്പള വർദ്ധന പ്രഖ്യാപിച്ചിട്ടില്ല.. 2023-24 സാമ്പത്തിക വർഷത്തിലെ  പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ജീവനക്കാർക്ക് ബോണസ്  നൽകുക.ജൂനിയർ ഫസ്റ്റ് ഓഫീസർ മുതൽ സീനിയർ കമാൻഡർമാർ വരെ പ്രതിവർഷം 42,000 രൂപ മുതൽ 1.8 ലക്ഷം രൂപ വരെ ബോണസ് നൽകും. കമാൻഡർ, സീനിയർ കമാൻഡർ എന്നിവർക്ക് 1.32 ലക്ഷം, 1.80 ലക്ഷം എന്നിങ്ങനെയാണ് ബോണസ്.

ഏകദേശം 18,000 ജീവനക്കാരാണ് എയർ ഇന്ത്യയിൽ ജോലി ചെയ്യുന്നത്. 2022 ജനുവരിയിൽ എയർ ഇന്ത്യയുടെ നിയന്ത്രണം സർക്കാരിൽ നിന്ന് ടാറ്റ ഗ്രൂപ്പിന് കൈമാറിയതിന് ശേഷം ഇതാദ്യമായാണ് ജീവനക്കാരുടെ ശമ്പളം വർദ്ധിക്കുന്നത്.  2023-24 സാമ്പത്തിക വർഷത്തേക്കുള്ള ശമ്പള വർദ്ധനയ്‌ക്ക് പുറമേ, കമ്പനിയുടെയും വ്യക്തിഗത പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ 2024-25 മുതൽ പൈലറ്റുമാർക്ക് വാർഷിക ടാർഗെറ്റ് പെർഫോമൻസ് ബോണസും  എയർ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.  

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *