ഖത്തറിൽ ബസുകൾ, ടാക്സികൾ, ലിമോസിനുകൾ, ഡെലിവറി ബൈക്കുകൾ എന്നിവ പാലിക്കേണ്ട ട്രാഫിക് നിയമങ്ങൾ
ദോഹ: 2024 മെയ് 23 മുതൽ, ട്രാഫിക് നിയമം ആർട്ടിക്കിൾ (49) പ്രകാരം, 25 യാത്രക്കാരിൽ കൂടുതലുള്ള ബസുകൾ, ടാക്സികൾ, ലിമോസിനുകൾ, എന്നിവ ഓരോ ദിശയിലും മൂന്നോ അതിലധികമോ പാതകളുള്ള റോഡുകളിൽ ഇടത് പാത ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു.
ഡെലിവറി മോട്ടോർസൈക്കിൾ റൈഡർമാർ എല്ലാ റോഡുകളിലും വലത് ലെയ്ൻ ഉപയോഗിക്കണം,ഇന്റർസെക്ഷനുകൾക്ക് കുറഞ്ഞത് (300 മീറ്റർ)മുമ്പായി ലെയ്ൻ മാറ്റം അനുവദിക്കുന്നതാണ്. നിർദ്ദിഷ്ട നിയമം പാലിക്കാത്ത പക്ഷം, നിയമ ലംഘകർക്കെതിരെ മുകളിൽ പറഞ്ഞ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ (95) അനുസരിച്ച് നടപടിക്രമങ്ങൾക്കായി പബ്ലിക് പ്രോസിക്യൂഷന്റെ റഫറലിന് വിധേയമായി നിയമനടപടി സ്വീകരിക്കുന്നതാണ്. ഒരാഴ്ചയിൽ കുറയാത്തതും ഒരു വർഷത്തിൽ കൂടാത്തതുമായ തടവും (3,000) ഖത്തർ റിയാലിൽ താഴെയും (10,000) റിയാലിൽ കൂടാതെയുമുള്ള പിഴയും, അല്ലെങ്കിൽ ഇവയിലേതെങ്കിലും ഒന്ന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)