Posted By user Posted On

ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി

ദോഹ :ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു. മലപ്പുറം വണ്ടൂർ ചെറുകോട് തോട്ടുപുറം സ്വദേശി കെപിസിസി അംഗം പാറക്കൽ വാസുദേവന്റെ മകൻ സുദീപ് കൃഷ്ണനാണ് മരിച്ചത്. കഴിഞ്ഞ ദിവസം താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സുദീപിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ട് പോകും. മരണ കാരണം ഹൃദയ സ്തംഭനമായിരുന്നുവെന്ന് ഫോറൻസിക് പരിശോധനക്ക് ശേഷം ആശുപത്രി വൃത്തങ്ങൾ സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയായതായും ഇന്ന് വൈകിട്ട് ഖത്തർ എയർവെഴ്സിൽ കോഴിക്കോട്ടേക്ക് കൊണ്ട് പോകുന്നതാണെന്നും കെഎംസിസി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *