ഖത്തറില്‍ അര്‍ബുദ രോഗികള്‍ക്ക് ചികിത്സാ പിന്തുണ നല്‍കാന്‍ പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍
ദോഹ ∙ രാജ്യത്തെ നിര്‍ധനരായ അര്‍ബുദ രോഗികളുടെ ചികിത്സാ ചെലവുകള്‍ക്ക് പിന്തുണ നല്‍കാന്‍ പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുറന്ന് ഖത്തര്‍ ക്യാന്‍സര്‍ സൊസൈറ്റി (ക്യുസിഎസ്). ചികിത്സയ്ക്കായുള്ള അപേക്ഷാ നടപടികള്‍ ‘വ ഇയ്യാക്കും’ മുഖേന ഇനി വേഗത്തിലാകും. അപേക്ഷ നല്‍കിയാല്‍ അനുമതി പരമാവധി 2 മണിക്കൂറിനുള്ളില്‍.
നിര്‍ധനരായ അര്‍ബുദ രോഗികളുടെ ചികിത്സാ ചെലവുകളില്‍ ആവശ്യമായ പിന്തുണ നല്‍കാന്‍ ലക്ഷ്യമിട്ട് മേഖലയില്‍ ഇതാദ്യമായാണ് ഇത്തരമൊരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍. ചികിത്സാ ചെലവുകളില്‍ സഹായം തേടി അര്‍ബുദ രോഗികള്‍ക്കോ അവരുടെ കുടുംബങ്ങള്‍ക്കോ ‘വ ഇയ്യാക്കും’ (Wayyakum) ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന അപേക്ഷ നല്‍കാം. ചികിത്സാ പിന്തുണ തേടുന്നവര്‍ ആവശ്യമായ എല്ലാ വിവരങ്ങളും കൃത്യമായി ഓണ്‍ലൈനില്‍ സമര്‍പ്പിക്കണം. രേഖകള്‍ പരിശോധിച്ച ശേഷം പരമാവധി 2 മണിക്കൂറിനുള്ളില്‍ തീരുമാനം അറിയിക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)