Posted By user Posted On

ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ വർഷാവസാനത്തോടെ നടപ്പാക്കും: ഖത്തർ ടൂറിസം ചെയർമാൻ

ദോഹ: ജിസിസി രാജ്യങ്ങളിൽ വിനോദസഞ്ചാരം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് യൂറോപ്പിലെ ഷെൻഗൻ വിസയ്ക്ക് സമാനമായ ഏകീകൃത ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) വിസ ഈ വർഷം അവസാനത്തോടെ നടപ്പാക്കാൻ ഒരുങ്ങുന്നു.

ഖത്തർ ഇക്കണോമിക് ഫോറത്തിൽ “ഗൾഫിൽ നിന്ന് ലോകം വരെ: ടൂറിസത്തിൻ്റെ ഭാവി” എന്ന തലക്കെട്ടിൽ നടന്ന പാനൽ ചർച്ചയിൽ ഖത്തർ ടൂറിസം ചെയർമാൻ എച്ച്ഇ സാദ് ബിൻ അലി അൽ ഖർജിയാണ് ഇക്കാര്യം അറിയിച്ചത്. “ഈ വർഷാവസാനം, ഏകീകൃത ജിസിസി വിസ ഞങ്ങൾ കണ്ടേക്കാം, ഇത് ഈ പ്രദേശത്തേക്കുള്ള സന്ദർശകരുടെ എണ്ണത്തിലും സംഭാവന ചെയ്യും.” അദ്ദേഹം വ്യക്തമാക്കി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *