Posted By user Posted On

നിങ്ങള്‍ ദിവസവും ചായയോ കാപ്പിയോ കുടിക്കുന്നവരാണോ? എങ്കിൽ ജാഗ്രത വേണം!

ചായയോ കാപ്പിയോ കുടിക്കാത്തവർ നമ്മുടെ നാട്ടിൽ വളരെക്കുറവായിരിക്കും. പാലും, പഞ്ചസാരയുമൊക്കെ ചേർത്ത് നല്ല കടുപ്പത്തിൽ ഒരു ചായ കുടിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. ചൂടുകാലത്ത് പോലും കാപ്പിയ്ക്കും ചായയ്ക്കുമുള്ള ഡിമാന്റ് കുറയുന്നില്ല എന്നതാണ് സത്യം. അങ്ങനെയുള്ളവർക്ക് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പുറത്തിറക്കിയിരിക്കുന്ന മാർഗനിർദേശം അൽപ്പം വിഷമമുണ്ടാക്കിയേക്കാം. ചായ കാപ്പി പോലുള്ള കഫീൻ അടങ്ങിയ പാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

ഐഎംസിആർ നിർദേശപ്രകാരം ദിവസം 300 മില്ലിഗ്രാമിൽ കൂടുതൽ കഫീൻ ഉപയോഗിക്കാൻ പാടില്ല. 150 മില്ലിലിറ്റർ കോഫിയിൽ 80 മുതൽ 120 മില്ലിഗ്രാം കഫീൻ ആണ് ഉണ്ടാവുക. അതേസമയം ഇൻസ്റ്റന്റ് കോഫി ആണെങ്കിൽ 50- 65 മില്ലിഗ്രാം, ചായയിൽ 30– 65 മില്ലിഗ്രാം എന്നീ അളവുകളിൽ കഫീൻ അടങ്ങിയിട്ടുണ്ട്. അമിതമായ കാപ്പി ഉപയോഗം ഉയർന്ന രക്തസമ്മർദത്തിനും ഹൃദയസംബന്ധമായ അസുഖങ്ങൾക്കും കാരണമാകുമെന്നുമാണ്‌ റിപ്പോർട്ട്‌. ഭക്ഷണത്തിന് മുമ്പും ശേഷവും കുറഞ്ഞത് ഒരു മണിക്കൂർ നേരത്തേയ്ക്ക് എങ്കിലും ചായയോ കാപ്പിയോ കുടിക്കരുത്. ശരീരത്തില്‍ അയണിന്റെ കുറവ് വരാതിരിക്കാനും അനീമിയ തടയാനുമാണ് ഇങ്ങനെ ചെയ്യുന്നത്. അതേസമയം പാൽ ചേർക്കാത്ത ചായയാണ് കുടിക്കുന്നതെങ്കില്‍ പല ആരോഗ്യഗുണങ്ങൾ ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. രംക്തചംക്രമണം വർധിപ്പിക്കുകയും വയറിലെ അർബുദം പോലുള്ള രേഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *