വാഫി-വഫിയ്യ പ്രവേശന പരീക്ഷകേന്ദ്രം ഖത്തറിലും
ദോഹ: മേയ് 19ന് നടക്കുന്ന വാഫി-വഫിയ്യ പ്രവേശന പരീക്ഷകള്‍ക്ക് ജി.സി.സി രാജ്യങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സ്കൂള്‍ പത്താം ക്ലാസ് തുടര്‍പഠന യോഗ്യതയും പ്രാഥമിക മത വിദ്യാഭ്യാസവും നേടിയ വിദ്യാര്‍ഥികള്‍ക്കായി കോഓഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസ്(സി.ഐ.സി) ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സമന്വയ വിദ്യാഭ്യാസ രീതിയാണ് വാഫി (ആണ്‍കുട്ടികള്‍ക്ക്), വഫിയ്യ (പെണ്‍കുട്ടികള്‍ക്ക്). ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഒരേ സമയത്ത് കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലും നടക്കുന്ന യോഗ്യത പരീക്ഷയില്‍ മികവ് പുലര്‍ത്തുന്നവര്‍ക്കാണ് ഈ വര്‍ഷം പ്രവേശനം നല്‍കുന്നത്. വിവിധ ജില്ലകളിലായി നിലവില്‍ അറുപതിലധികം കോളജുകള്‍ സി.ഐ.സിയോട് അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ജനറല്‍, ആര്‍ട്സ്, പ്രഫഷനല്‍ എന്നീ മൂന്ന് കാറ്റഗറികളില്‍ യോഗ്യതയും അഭിരുചിയും അനുസരിച്ച് തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. സയന്‍സ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ ഫാക്കല്‍റ്റികളില്‍ 30 വരെ സീറ്റുകള്‍ കോളജുകളില്‍ ലഭ്യമാണ്.
ഇസ്ലാമിക പഠനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതാണ് വാഫി വഫിയ്യ ജനറല്‍. ഭൗതിക പഠനത്തിന് അധിക ശ്രദ്ധ നല്‍കുന്നതാണ് വാഫി-വഫിയ്യ ആര്‍ട്സ്. സയന്‍സ് സ്ട്രീം പഠനത്തോടൊപ്പം നീറ്റ് പരിശീലനംകൂടി ഉള്‍പ്പെടുത്തിയുള്ളതാണ് വാഫി-വഫിയ്യ പ്രഫഷനല്‍. ഖത്തറില്‍ അല്‍ നാബിത് ഗ്ലോബല്‍ എജുക്കേഷന്‍ സെന്ററിലാണ് പ്രവേശന പരീക്ഷക്ക് സൗകര്യമുള്ളത്. അബൂദബി, ദുബൈ (യു.എ.ഇ), ജിദ്ദ, റിയാദ് (സൗദി), മസ്കത്ത് (ഒമാൻ), കുവൈത്ത് എന്നിവിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. മേയ് 19ന് ഇന്ത്യന്‍ സമയം രാവിലെ 10.30 മുതല്‍ 12.00 മണിവരെ വഫിയ്യ ജനറല്‍, ആര്‍ട്സ്, പ്രഫഷനല്‍ എന്നിവയുടെയും ഉച്ചക്ക് രണ്ട് മുതല്‍ 3:30 വരെ വാഫി ജനറല്‍, ആര്‍ട്സ്, പ്രഫഷനല്‍ എന്നിവയുടെയും പ്രവേശനപ്പരീക്ഷകളാണ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0091 7025687788/ 00971 567990086 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. രജിസ്ട്രേഷന് www.wafyonline.com എന്ന വെബ്സൈറ്റ് ഉപയോഗപ്പെടുത്താം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)