
നാലാമത് ഖത്തര്‍ സാമ്പത്തിക ഫോറത്തിന് ഇന്ന് തുടക്കമാകും
ദോഹ: നാലാമത് ഖത്തര്‍ സാമ്പത്തിക ഫോറത്തിന് ഇന്ന് തുടക്കമാകും. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഫോറം ഉദ്ഘാടനം ചെയ്യും. കത്താറ ടവറിലെ ഫെയര്‍മോണ്ട് ദോഹ, റാഫിള്‍സ് ദോഹ ഹോട്ടലുകളിലായി ഇന്നാരംഭിക്കുന്ന 3 ദിവസത്തെ ഫോറത്തില്‍ ആഗോള തലത്തില്‍ നിന്നുള്ള ആയിരത്തിലധികം ബിസിനസ് നേതാക്കള്‍ പങ്കെടുക്കും. ഭൂമിശാസ്ത്രം, ആഗോളവല്‍ക്കരണം, വ്യാപാരം, ഊര്‍ജ പരിവര്‍ത്തനം, സാങ്കേതിക പുതുമ, ബിസിനസ്, നിക്ഷേപം, കായികം, വിനോദം എന്നിങ്ങനെ നിര്‍ണായക മേഖലകളെക്കുറിച്ചാണ് ഫോറം ചര്‍ച്ച ചെയ്യുക. വിവിധ മേഖലകളിലെ നൂറിലധികം സിഇഒമാരും എഴുപതിലധികം പ്രഭാഷകരും പങ്കെടുക്കും. ഈ മാസം 16 വരെ നീളുന്ന ഫോറം സംഘടിപ്പിക്കുന്നത് ബ്ലൂംബെര്‍ഗ് ആണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)