നടുവേദനയും കഴുത്തുവേദനയും തടയണോ? കസേരയിൽ ശരിയായി ഇരിക്കേണ്ടത് എങ്ങനെയെന്ന് അറിയാം
ഒരു ദിവസം എത്ര നേരമാണ് നമ്മൾ ഇരിക്കാറുള്ളതെന്ന് ആലോചിച്ചു നോക്കൂ. അത്രയും മണിക്കൂർ ഒരേ ഇരിപ്പ് ആരോഗ്യത്തിനു നല്ലതെന്ന് തോന്നുന്നുണ്ടോ? ഇരുന്ന് ജോലി ചെയ്യുമ്പോൾ കഴുത്തിനും നടുവിനും വേദന അനുഭവപ്പെടാറുണ്ടോ?ണ്ടെങ്കിൽ ആരോഗ്യത്തിനു മുൻഗണന നൽകാനുള്ള സമയം അതിക്രമിച്ചെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.
ഇരുത്തം ശരിയാക്കാം
ഓഫിസിലും വീട്ടിലും ഏറെ നേരം ഇരിക്കുന്ന വ്യക്തി എന്ന നിലയിൽ എങ്ങനെയാണ് ശരിയായ രീതിയില്‍ ഇരിക്കേണ്ടതെന്ന് അറിയണം. ടിവി കാണുമ്പോഴും, വെറുതെയിരിക്കുമ്പോഴും നടുവ് വളച്ചും, കാൽ കയറ്റി വച്ചും, പല രീതിയിലായിരിക്കും ഇരുപ്പ്. ശരിയായ രീതിയിൽ ഇരുന്നാല്‍ ആരോഗ്യത്തിനു കോട്ടമുണ്ടാകില്ല.
1. ശരിയായ കസേരയിൽ ഇരിക്കാം
അതേതാണ് ശരിയായ കസേര എന്ന സംശയം തോന്നിയോ? നട്ടെല്ലിന്റെ സ്വാഭാവിക വളവിനെ പിന്തുണയ്ക്കുകയും കാൽപാദങ്ങൾ തറയിൽ ഉറപ്പിക്കാൻ അനുവദിക്കുകയും ചെയ്യുന്ന കസേരയാണ് ശരിയായ ഇരുത്തത്തിനെ പ്രോത്സാഹിപ്പിക്കുന്നത്.
2. ശരീരത്തിന്റെ പുറഭാരം നിവർന്നും തോളിൽ അയവു വരുത്തിയും ഇരിക്കുക
നിങ്ങളുടെ തലയുടെ മുകളിൽ നിന്നും മുകളിലേക്ക് വലിക്കുന്ന ഒരു ചരട് നിങ്ങളുടെ നട്ടെല്ല് നീട്ടിയതായി സങ്കൽപ്പിക്കുക.
3. കാലുകൾ ഒന്നിനു മുകളിൽ മറ്റൊന്ന് എന്ന തരത്തിൽ വയ്ക്കാതിരിക്കുക. ഇരിക്കുമ്പോൾ കാൽമുട്ടുകൾ ഇടുപ്പ് തലത്തിലോ അൽപ്പം താഴെയോ ആയി വയ്ക്കുക.
4. വണ്ടി ഓടിക്കുമ്പോൾ ഇങ്ങനെ ഇരിക്കണം
കസേരയിൽ ഇരിക്കുമ്പോൾ മാത്രമല്ല ശ്രദ്ധ വേണ്ടത്. വണ്ടി ഓടിക്കുമ്പോഴും ശരിയായി ഇരിക്കണം. പുറകിലെ പോക്കറ്റിൽ പഴ്സ് ഇട്ടുകൊണ്ട് വാഹനം ഓടിക്കരുത്. ഇത് രക്തചംക്രമണത്തെ തടസ്സപ്പെടുത്തുകയും പെൽവിസിന് ആയാസമുണ്ടാക്കുകയും ചെയ്യും.
5.. പതിവായി ഇടവേളകൾ എടുക്കുക
ഓരോ മണിക്കൂറിലും എഴുന്നേറ്റു നിൽക്കാനും ചെറുതായി സ്ട്രെച്ച് ചെയ്യാനും ശ്രമിക്കുക. കൃത്യമായി ഓർമിക്കാൻ ഒരു ടൈമർ സജ്ജമാക്കുക.
6. ദിവസവും ചലനം ഉൾപ്പെടുത്തുക
അത് വാക്കിംഗ് മീറ്റിംഗുകളോ ഡെസ്ക് വ്യായാമങ്ങളോ ആകട്ടെ, ദിവസം മുഴുവൻ സജീവമായിരിക്കാൻ അവസരങ്ങൾ കണ്ടെത്തുക. കമ്പ്യൂട്ടറിന്റെ സ്ക്രീൻ കണ്ണിന്റെ അതേ ലെവലിൽ ക്രമീകരിക്കാനും ശ്രദ്ധിക്കുക.
ദീർഘനേരം ഇരിക്കുന്നതിന്റെ ദോഷഫലങ്ങളെ ചെറുക്കുന്നതിന് സമഗ്രമായ സമീപനം ഫിസിയോതെറാപ്പിക്ക് നൽകാൻ കഴിയും.
ശരീരത്തിന്റെ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിന്, ശാരീരികനില ശരിയാക്കുക, പേശികളെ ശക്തിപ്പെടുത്തുക, കൂടുതൽ നടക്കാനും, പേശികളുടെ വഴക്കവും നിലനിർത്തുക എന്നിവ വളരെയധികം പ്രാധാന്യമർഹിക്കുന്നതാണ്.
IFT, TENS, അൾട്രാസൗണ്ട് തെറാപ്പി തുടങ്ങിയ ഇലക്ട്രോതെറാപ്പി ചികിത്സയ്ക്ക് വേദന ഒഴിവാക്കാനും ടിഷ്യു രോഗശാന്തി പ്രോത്സാഹിപ്പിക്കാനും കഴിയും. എക്സർസൈസ് തെറാപ്പി പേശികളുടെയും സന്ധികളുടെയും ശക്തിയും വഴക്കവും മെച്ചപ്പെടുത്തുന്നതിന് പ്രത്യേക പേശി ഗ്രൂപ്പുകളെ ലക്ഷ്യമിടുന്നു, അതേസമയം മാനുവൽ തെറാപ്പി ടെക്നിക്കുകൾ ജോയിന്റ് മൊബിലിറ്റിയെയും വർധിപ്പിക്കുന്നു. കൂടാതെ, ലംബാർ ട്രാക്ഷൻ, സെർവിക്കൽ ട്രാക്ഷൻ, ഷോക്ക്‌വേവ് തെറാപ്പി, റോബോട്ടിക് സ്‌പൈനൽ മാനിപുലേഷൻ തുടങ്ങിയ നൂതന ചികിത്സകൾ നട്ടെല്ലിലെ സമ്മർദ്ദം ലഘൂകരിക്കുകയും വേദന ഒഴിവാക്കുകയും നട്ടെല്ലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)