വേഗത്തിലുള്ള വായനയിൽ ലോക റെക്കോഡുകൾ തൂത്തുവാരി നാല് വയസ്സുള്ള ഇന്ത്യക്കാരി
ദോഹ: വേഗത്തിലുള്ള വായനയിൽ ലോക റെക്കോഡുകൾ തൂത്തുവാരുകയാണ് നാല് വയസ്സുള്ള ഇന്ത്യക്കാരി. അറിയണ്ടേ ഇവളാരെന്ന്. ദോഹയിൽ നിന്നാണ് ബാലപ്രതിഭ മേഗ്ന മുസുവത്തി മനോജ് യോഗിയുടെ യാത്ര ആരംഭിച്ചത്. രണ്ട് വയസ്സുള്ളപ്പോൾ തന്നെ മേഗ്നയുടെ മാതാപിതാക്കൾ അവളുടെ അസാധാരണമായ വായനാ കഴിവുകൾ ശ്രദ്ധിക്കുകയും അവളുടെ സ്പീഡ് റീഡിംഗ് കഴിവുകളുടെ വീഡിയോകൾ റെക്കോർഡ് ചെയ്യാൻ തുടങ്ങുകയും ചെയ്തിരുന്നു. ഇതാ ഇപ്പോള്‍ അവള്‍ സ്വന്തമാക്കിയിരിക്കുന്നത് രണ്ട് റെക്കോഡുകളാണ്. ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സും (IBR) വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡ്സും അവളെ തേടിയെത്തി. നേരത്തെ 1 മിനിറ്റും 4 സെക്കൻഡും കൊണ്ട് നൂറ് വാക്കുകൾ അടയാളപ്പെടുത്തിയ യുഎഇ താമസക്കാരിയായ ഒരു ഇന്ത്യൻ ആൺകുട്ടിയാണ് ഐബിആർ സ്പീഡ് റീഡിംഗ് റെക്കോർഡ് മുമ്പ് നേടിയത്. മേഗ്ന എന്ന പെണ്‍കുട്ടി തന്റെ ആദ്യ ശ്രമത്തിൽ തന്നെ ഈ റെക്കോർഡ് മറികടന്നു, അവളുടെ കുടുംബത്തെയും റെക്കോർഡ് കീപ്പിങ് സ്ഥാപനങ്ങളെയും അമ്പരപ്പിച്ചു. ഇതോടെ ഏറ്റവും വേഗത്തിൽ നൂറ് ഇംഗ്ലീഷ് വാക്കുകൾ വായിക്കുന്ന കുട്ടിയായി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകരിച്ചു. 50 സെക്കൻഡും 67 മില്ലിസെക്കൻഡും കൊണ്ടാണ് അവൾ ഈ നേട്ടം കൈവരിച്ചത്. മിക്ക കുട്ടികളും അക്ഷരമാലയിലെ അക്ഷരങ്ങൾ തിരിച്ചറിയാൻ തുടങ്ങുന്ന പ്രായത്തിൽ വാചാലമായ ബ്രിട്ടീഷ്-ഇംഗ്ലീഷ് ഉച്ചാരണത്തിൽ വാക്കുകൾ വായിക്കാനും കുട്ടികളുടെ കഥകൾ മനസ്സിലാക്കാനുമുള്ള അവളുടെ കഴിവാണ് മേഗ്നയെ സമപ്രായക്കാരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്. ദോഹയിൽ നടന്നുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിലൂടെ, യുവാക്കൾക്കിടയിൽ വായനയോടും പഠനത്തോടുമുള്ള ഇഷ്ടത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുക, മേഘ്‌നയെപ്പോലുള്ള അറിവും നൂതനവുമായ മനസുകൾ നിറഞ്ഞ ശോഭനമായ ഭാവിക്ക് വഴിയൊരുക്കുക എന്നതാണ് ഖത്തർ ലക്ഷ്യമിടുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)