വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കുവൈത്തിന് ഖത്തറിന്റെ സഹായം
കുവൈത്ത് : വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കുവൈത്തിന് ഖത്തറിന്റെ സഹായം. കുവൈത്തിന് സഹായമായി ഖത്തര്‍ 200 മെഗാവാട്ട് വൈദ്യുതി നല്‍കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇതോടെ ജൂണ്‍ മാസം മുതല്‍ ഖത്തര്‍ കുവെെത്തിന് വൈദ്യുതി നല്‍കും. ഗള്‍ഫ് ഇന്റര്‍ കണക്ഷന്‍ വഴി 500 മെഗാവാട്ട് വൈദ്യുതിയാണ് കുവൈത്തിന് ലഭിക്കുന്നത്. ഇത്തരത്തില്‍ വെെദ്യുതി ലഭിക്കുന്നതോടെ ക്ഷാമം പരിഹരിക്കാൻ കഴിയുമെന്നാണ് വൈത്ത് ജല-വൈദ്യതി മന്ത്രാലയത്തിന്റെ വിലയിരുത്തത്തല്‍.
കുവൈത്തില്‍ വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയര്‍ന്ന സൂചികയാണ് കഴിഞ്ഞ വര്‍ഷങ്ങളിലായി രേഖപ്പെടുത്തിയത്. നിലവിലെ വേനല്‍ക്കാലത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ഗള്‍ഫ് ഇന്റര്‍കണക്ഷന്‍ സഹായം സഹായകമാകുമെന്ന പ്രതീക്ഷയിലാണ് ജല-വൈദ്യുതി മന്ത്രാലയം. വേനല്‍ കാലത്ത് രാജ്യത്ത് വൈദ്യുതി ഉപഭോഗം കുത്തനെ കൂടല്‍ പതിവാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)