ഖത്തറിൽ ഒളിമ്പിക്സിന് കാഹളം;
ലോകതാരങ്ങളെ വരവേൽക്കാൻ ദോഹ
ദോഹ: ലോകത്തിലെ മുൻനിര അത്ലറ്റുകൾ മാറ്റുരക്കുന്ന ഡയമണ്ട് ലീഗ് പോരാട്ടത്തിനൊരുങ്ങി ദോഹ. സീസണിലെ മൂന്നാമത്തെ ഡയമണ്ട് ലീഗിന് വെള്ളിയാഴ്ച സുഹൈം ബിൻ ഹമദ് സ്റ്റേഡിയമാണ് വേദിയാകുന്നത്. ജൂലൈ 26ന് തുടക്കം കുറിക്കുന്ന പാരിസ് ഒളിമ്പിക്സിന് മുന്നോടിയായി നടക്കുന്ന ലീഗ് എന്ന നിലയിൽ ചാമ്പ്യൻ താരങ്ങൾ യോഗ്യത തേടിയും, നേരത്തേ ഒളിമ്പിക് ടിക്കറ്റുറപ്പിച്ചവർ തങ്ങളുടെ പ്രകടനം തേച്ച് മിനുക്കാനും ലക്ഷ്യമിട്ടാണ് ദോഹയിലേക്ക് വിമാനം കയറുന്നത്. പുരുഷ വനിതാ വിഭാഗങ്ങളിലായി 154 അത്ലറ്റുകൾ മാറ്റുരക്കും. പങ്കെടുക്കുന്നവരിൽ ഏറെയും ഒളിമ്പിക്സ്, വേൾഡ് ചാമ്പ്യൻഷിപ് മെഡലിസ്റ്റുകളാണ്. ട്രാക്കിലും ഫീൽഡിലുമായി 14 ഇനങ്ങളിലാണ് വെള്ളിയാഴ്ച മത്സരങ്ങൾ നടക്കുന്നത്.
ഇന്ത്യയുടെ ഒളിമ്പിക്സ്, ലോകചാമ്പ്യൻ നീരജ് ചോപ്രയാണ് മീറ്റിലെ സൂപ്പർ താരങ്ങളിൽ ഒരാൾ.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)