എയർ ഇന്ത്യ മുന്നറിയിപ്പില്ലാതെ പണിമുടക്ക്; പ്രതിഷേധത്തിനിടയിൽ നിരവധി സങ്കട കാഴ്ചകളും
കോഴിക്കോട് ; കേരളത്തിൽ നിന്ന് കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് നാടുകളിലേക്കുള്ള വിമാന സർവ്വീസുകൾ എയർ ഇന്ത്യ ഇന്ന് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതോടെ യാത്രക്കാരുടെ കടുത്ത പ്രതിഷേധമാണ് അരങ്ങേറുന്നത്. എന്നാൽ ഇതിനോടൊപ്പം നിരവധി സങ്കട കാഴ്ചകളും കാണാം. യാതൊരു മുന്നറിയിപ്പും ഇല്ലാതെ പുറപ്പെടുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് വിമാനം റദ്ദാക്കിയതോടെ വിമാനം കയറാനെത്തിയവർക്ക് പറയാനുള്ളത് നിരവധി സങ്കടങ്ങളാണ്. ർത്താവ് ഗൾഫിൽ അസുഖമായി ഐ സി യുവിൽ കിടക്കുകയാണെന്നും വിവരമറിഞ്ഞ് പുറപ്പെട്ടതാണെന്നും അവിടെ എനിക്ക് എത്തിയേ മതിയാകുകയുള്ളൂവെന്നും കണ്ണീരോടെ യുവതി, ഇന്നും നാളെയുമായി വിസ കാലാവധി അവസാനിക്കുന്നവരും കുവൈത്തിനു പുറത്തുള്ള താമസം 6 മാസം തികയാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. കണ്ണൂരിൽ നിന്ന് അബുദാബി, ഷാർജ,
മസ്കറ്റ് എന്നിവിടങ്ങളിലേക്കായി പോകേണ്ട മൂന്ന് വിമാനങ്ങളുടെ സർവീസാണ് ആദ്യം റദ്ദാക്കിയത്. ഇതിന് ശേഷമാണ് നെടുമ്പാശ്ശേരിയിലും നാല് വിമാന സർവീസുകളും റദ്ദാക്കിയ വിവരം പുറത്തുവരുന്നത്. ഷാർജ, മസ്‌കറ്റ്, ബഹറൈൻ, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് നെടുമ്പാശ്ശേരിയിൽ റദ്ദാക്കിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ട ആറ് എയർ ഇന്ത്യ എക്സ‌്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി. കുവൈത്തിനു പുറമെ ദുബായ്, റാസൽഖൈമ, ജിദ്ദ, ദോഹ, ബഹ്റൈൻ, എന്നിവിടങ്ങളിലേക്കുള്ള 86 സർവീസുകളാണ് റദ്ദാക്കിയത്. രണ്ട് മണിക്കൂർ മുമ്പ് മാത്രമാണ് ഇങ്ങനെയൊരു അറിയിപ്പുണ്ടായത് എന്നാണ് ജീവനക്കാർ അറിയിച്ചത്. അതേസമയം ജീവനക്കാരുടെ മിന്നൽ പണിമുടക്കാണ് സർവീസുകൾ മുടങ്ങാൻ കാരണമെന്നാണ് അനൗദ്യോഗിക വിവരം. അലവൻസ് അടക്കമുള്ള ആവശ്യങ്ങൾ ഉയർത്തിക്കാട്ടി എയർ ഇന്ത്യ
ജീവനക്കാർ രാജ്യവ്യാപകമായി നടത്തിയ പണിമുടക്കാണെന്നാണ് വിവരം.
കണ്ണൂരിൽ നാളെ മുതലുള്ള വിമാനങ്ങളിൽ ടിക്കറ്റ് നൽകാമെന്ന ഉറപ്പിൽ യാത്രക്കാർ പ്രതിഷേധം അസവസാനിപ്പിച്ചു. മുൻഗണനാ ക്രമത്തിൽ ടിക്കറ്റ് നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Comments (0)