Posted By user Posted On

പുതിയ ദേശീയ പുനരോപയോഗ ഊർജനയം പ്രഖ്യാപിച്ച് ഖത്തർ

ദോഹ: പുതിയ ദേശീയ പുനരോപയോഗ ഊർജനയം പ്രഖ്യാപിച്ച് ഖത്തർ. 2030 ഓടെ പുനരുപയോഗ ഊർജ ഉൽപാദനം 4 ജിഗാ വാട്ട് ആയി ഉയർത്തുകയാണ് ലക്ഷ്യം. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സുസ്ഥിര ഊർജ സ്രോതസുകളെ ആശ്രയിക്കുന്നത്. ഖത്തർ ജനറൽ ഇലക്ട്രിസിറ്രി ആന്റ് വാട്ടർ കോർപ്പറേഷനാണ് പുതിയ ഊർജ നയം പ്രഖ്യാപിച്ചത്. 2024 മുതൽ 30 വരെ നടപ്പാക്കുന്ന പദ്ധതി പ്രകാരം സൗരോർജം ഉൾപ്പെടെയുള്ള സുസ്ഥിര ഊർജ സ്രോതസുകളിൽ നിന്നുള്ള ഉൽപാദനം വർധിപ്പിക്കും.

സൗരോർജ പദ്ധതികൾക്ക് ഏറെ സാധ്യതയുള്ള രാജ്യമാണ് ഖത്തർ. പ്രതിവർഷം ഒരു സ്‌ക്വയർമീറ്ററിൽ നിന്ന് 2000 കിലോ വാട്ട് വരെ ലഭ്യമാകുമെന്നാണ് കണക്ക്. ഇത് മുതലെടുത്ത് പെട്രോളിയം വസ്തുക്കളിൽ നിന്നുള്ള ഊർജ ഉൽപാദനം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഉൽപാദന ചെലവ് 15 ശതമാനം കുറയ്ക്കുന്നതിനൊപ്പം കാർബൺ ബഹിർ ഗനമനം ഗണ്യമായി കുറയ്ക്കാനും ഇതുവഴി സാധിക്കും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *