ഖത്തറിൽ മെട്രോയുടെ സുരക്ഷ ഭദ്രമാക്കി മോക്ഡ്രിൽ
ദോഹ: ചീറിപ്പാഞ്ഞെത്തുന്ന ആംബുലൻസുകൾ, സർവസജ്ജരായി വിവിധ സേനാംഗങ്ങൾ,സ്ട്രെച്ചറിൽ ചിലരെ കിടത്തിക്കൊണ്ടുപോകുന്നു, ഫയർഫോഴ്സിന്റെയും സിവിൽ ഡിഫൻസിന്റെയും വാഹനങ്ങളും…. വെള്ളിയാഴ്ച രാവിലെ അൽ വക്റ മെട്രോ സ്റ്റേഷൻ പരിസരത്തെ കാഴ്ച ആരിലും പരിഭ്രാന്തി പരത്തുന്നതായിരുന്നു. ഏറ്റവും സുരക്ഷിതമായ പൊതു ഗതാഗതമാർഗമായ മെട്രോ ട്രെയിൻ അപകടത്തിലായോ എന്ന ആശങ്കയായിരുന്നു. എന്നാൽ, ആഭ്യന്തര മന്ത്രാലയം നേതൃത്വത്തിൽ നടന്ന മോക് ഡ്രിൽ ആണിതെന്ന് അടുത്ത നിമിഷം ബോധ്യമായി. മെട്രോ ട്രെയിൻ കൂട്ടിയിടിച്ച് അപകടമുണ്ടായാൽ അടിയന്തര രക്ഷാപ്രവർത്തനം എങ്ങനെ നടത്താം എന്നതിന്റെ മോക്ഡ്രില്ലായിരുന്നു വിവിധ വിഭാഗങ്ങളെ സംയോജിപ്പിച്ച് നടത്തിയത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)