ഖത്തറിൽ കടലാമകളെ വരവേൽക്കാനൊരുങ്ങി ഫുവൈരിത്
ദോഹ: തണുപ്പ് കാലം മാറി, അന്തരീക്ഷം പതുക്കെ ചൂടുപിടിച്ചു തുടങ്ങവെ കടലാഴങ്ങൾ നീന്തി അവർ ഖത്തറിന്റെ തീരമണയുകയായി. എല്ലാ വർഷങ്ങളിലും ഏപ്രിൽ മാസത്തോടെ തുടങ്ങുന്ന കടലാമകളുടെ പ്രജനന സീസണിന് മുന്നോടിയായി ഫുവൈരിത് ബീച്ചിൽ അവർക്കുള്ള കൂടൊരുക്കത്തിനും തുടക്കമായി. വംശനാശ ഭീഷണി നേരിടുന്ന ഹോക്സ്ബിൽ കടലാമകളുടെ സംരക്ഷണം മുൻനിർത്തിയാണ് ഫുവൈരിത്ത് ബീച്ചിൽ കടലാമകൾക്കായുള്ള കൂടുകൂട്ടലിന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം തുടക്കംകുറിച്ചത്. ഖത്തർ പെട്രോളിയം (ഖത്തർ എനർജി), ഖത്തർ സർവകലാശാല എന്നിവയുടെ സഹകരണത്തോടെ 2003ലാണ് വംശനാശഭീഷണി നേരിടുന്ന ഹോക്സ്ബിൽ കടലാമകളുടെ സംരക്ഷണപദ്ധതിക്ക് ഖത്തർ തുടക്കം കുറിച്ചത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 50,000ത്തിലധികം കടലാമക്കുഞ്ഞുങ്ങളെ പദ്ധതിയിലൂടെ വിരിയിച്ച് കടലിലെ അവരുടെ ആവാസവ്യവസ്ഥയിലേക്കിറക്കി വിട്ടു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)