
ഖത്തറിൽ മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് മരിച്ചു
ദോഹ: പാലക്കാട് പട്ടാമ്പി കൂറ്റനാട് സ്വദേശികളായ ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ഖത്തറിലെ അൽ സിദ്ര ആശുപത്രിയിൽ മരിച്ചു. അൽ സുൽത്താൻ മെഡിക്കൽ സെന്ററിൽ അക്കൗണ്ടന്റായ ഒറ്റയിൽ മുഹമ്മദ് ശരീഫ് -ജസീല ദമ്പതികളുടെ മകൻ മുഹമ്മദ് ആണ് മരിച്ചത്.
രണ്ടു ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു. ഫാത്തിമ സുഹൈമ, ഫഹീമ നുസൈബ, സ്വാബീഹ് എന്നിവരാണ് സഹോദരങ്ങൾ. ദമ്പതികളുടെ ഇളയമകനാണ് മരിച്ചത്. മയ്യിത്ത് ഖത്തറിൽ തന്നെ ഖബറടക്കി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)