Posted By user Posted On

ദോ​ഹ-​കോ​ഴി​ക്കോ​ട് യാ​ത്ര​യി​ൽ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച വീ​ട്ട​മ്മ​ക്ക് ര​ക്ഷ​ക​യാ​യി ഖ​ത്ത​റി​ലെ മ​ല​യാ​ളി ന​ഴ്സ്

ദോ​ഹ: ​ദോ​ഹ​യി​ൽ​നി​ന്ന് കോ​ഴി​ക്കോ​​ട്ടേ​ക്കു​ള്ള വി​മാ​ന​യാ​ത്രയില്‍ മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട ആ ​മ​ധ്യ​വ​യ​സ്​​ക​യു​ടെ ഹൃ​ദ​യ​താ​ളം വീ​ണ്ടെ​ടു​ക്കാ​ൻ സഹായിച്ചത് പേ​രും ഊ​രും അ​റി​യാ​ത്ത നീ​ല​ഗി​രി സ്വ​ദേ​ശി​നി​യാ​യ ജാ​ൻ​സി റെ​ജി എ​ന്ന ന​ഴ്​​സ്​.
ഹ​മ​ദ്​ മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ കാ​ർ​ഡി​യാ​ക്​ വി​ഭാ​ഗ​ത്തി​ലെ ക്രി​ട്ടി​ക്ക​ൽ കെ​യ​ർ ന​ഴ്​​സാ​യ ജാ​ൻ​സി​യു​ടെ നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്രയിലാണ് ഹൃദയാഘാതം സംഭവിച്ച മധ്യവയ്സ്കയ്ക്ക് സഹായവുമായി വന്നത്. ര​ണ്ടാ​ഴ്​​ച​ത്തെ അ​വ​ധി​ക്കാ​ണ്​ മും​ബൈ​യി​ൽ സ്​​ഥി​ര താ​മ​സ​ക്കാ​രി​യാ​യ ജാ​ൻ​സി നാ​ട്ടി​ലേ​ക്ക്​ പു​റ​പ്പെ​ട്ട​ത്. ഉ​ച്ച​ക്ക്​ 12.45ന്​ ​ദോ​ഹ​യി​ൽ​നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ പ​റ​ന്നു​യ​ർ​ന്ന്​ ര​ണ്ടു മ​ണി​ക്കൂ​ർ പി​ന്നി​ട്ട​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു വിമാനത്തില്‍ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ.
യാ​ത്ര പാ​തി വ​ഴി​യെ​ങ്കി​ലും പൂ​ർ​ത്തി​യാ​യ​പ്പോ​ഴാ​ണ്​ കാ​ബി​ൻ ക്രൂ ​യാ​ത്ര​ക്കാ​രി​ൽ ഡോ​ക്​​ട​ർ​മാ​ര​ു​ണ്ടോ എ​ന്ന്​ അ​ന്വേ​ഷി​ക്കു​ന്ന​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. മു​ൻ​നി​ര​യി​ലെ യാ​ത്ര​ക്കാ​രി​ൽ ഒ​രു സ്​​ത്രീ കു​ഴ​ഞ്ഞു വീ​ണ​താ​യി മ​ന​സ്സി​ലാ​യി. കാ​ബി​ൻ ക്രൂ ​വി​ളി​ച്ച ഭാ​ഗ​ത്തേ​ക്ക്​ ഞാ​ൻ ഓ​ടി. അ​പ്പോ​ഴേ​ക്കും കാ​ബി​ൻ​​ക്രൂ സം​ഘ​ത്തി​ൽ ഒ​രാ​ളാ​യ നി​ക്കി സി.​പി.​ആ​ർ ന​ൽ​കി​ത്തു​ട​ങ്ങി​യി​രു​ന്നു. പി​ന്നെ ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും സി.​പി.​ആ​ർ തു​ട​ർ​ന്നു. ര​ണ്ടാം സൈ​ക്കി​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ അ​വ​ർ പ്ര​തി​ക​രി​ച്ചു​തു​ട​ങ്ങി. എ​ളു​പ്പ​ത്തി​ൽ ബോ​ധം വീ​ണ്ടെ​ടു​ത്തു. ഖ​ത്ത​റി​ൽ സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തി​യ ശേ​ഷം കു​ടും​ബ​ത്തി​നൊ​പ്പം നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​യി​രു​ന്നു 56 കാ​രി​യാ​യ വീ​ട്ട​മ്മ. ര​ണ്ടു ദി​വ​സ​ത്തി​നു ശേ​ഷം ഡോ​ക്​​ട​റെ കാ​ണാ​നു​ള്ള അ​പ്പോ​യ്ി​ൻ​മെൻറും എ​ടു​ത്തി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ ന​ഴ്​​സു​മാ​രു​ടെ കൂ​ട്ടാ​യ്​​മ​യാ​യ ‘യൂ​നി​ഖ്​’ മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗ​വും മെം​ബ​ർ​ഷി​പ്​ വി​ങ്​ ലീ​ഡ​റു​മാ​ണ്​ ജാ​ൻ​സി. ഒ​മാ​നി​ൽ പ്ര​വാ​സി​യാ​യ റെ​ജി വ​ർ​ഗീ​സാ​ണ്​ ഭ​ർ​ത്താ​വ്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *