Posted By user Posted On

ഖ​ത്ത​ർ എ​യ​ർ​വേ​സ് കാ​ർ​ഗോ​യു​ടെ ദോ​ഹ​യി​ലെ അ​നി​മ​ൽ സെ​ന്റ​ർ തുറന്നു; ഇക്കാര്യങ്ങള്‍ അറിയൂ…

മ​നു​ഷ്യ യാ​ത്രി​ക​രെ പോ​ലെ, വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളാ​യ യാ​ത്രി​ക​ർ​ക്കും ഇ​നി ദോ​ഹ​യി​ൽ വി.​ഐ.​പി സൗ​ക​ര്യ​ങ്ങ​ളോ​ടെ വി​ശ്ര​മി​ക്കാം. എന്നുവച്ചാലെന്താണെന്നോ? ഖ​ത്ത​ർ എ​യ​ർ​വേ​സ്​ കാ​ർ​ഗോ​യാ​ണ്​ ലോ​​ക​ത്തെ ഏ​റ്റ​വും വ​ലി​യ അ​നി​മ​ൽ സെൻറ​ർ ഹ​മ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തോ​ട്​ ചേ​ർ​ന്ന് നി​ർ​മി​ച്ച്​ റെ​ക്കോ​ഡി​ട്ട​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ നാ​ലു സോ​ണു​ക​ളി​ലാ​യാ​ണ്​ 140 നാ​യ്​ കൂ​ടു​ക​ളും 24കു​തി​ര ലാ​യ​ങ്ങ​ളും പൂ​ച്ച​ക​ൾ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ളു​മാ​യി അ​നി​മ​ൽ സെൻറ​ർ നി​ർ​മി​ച്ച​ത്.

വാ​യു​സ​ഞ്ചാ​രം ഉ​റ​പ്പാ​ക്കി​യും, പു​റ​ത്തെ അ​തി ശൈ​ത്യ​മോ, ക​ഠി​ന​മാ​യ ചൂ​ടോ ബാ​ധി​ക്കാ​ത്ത​വി​ധം ഏ​ത്​ കാ​ലാ​വ​സ്​​ഥ​ക്കും അ​നു​യോ​ജ്യ സൗ​ക​ര്യ​ത്തോ​ടെ​യാ​ണ്​ സെൻറ​ർ നി​ർ​മി​ച്ച​ത്. തീ​രെ ചെ​റി​യ കു​ഞ്ഞു​ങ്ങ​ൾ മു​ത​ൽ വി​വി​ധ ജീ​വി വ​ർ​ഗ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളു​ണ്ട്. അ​ന്താ​രാ​ഷ്​​ട്ര വ്യോ​മ ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ 2022ലെ ​ക​ണ​ക്കു​പ്ര​കാ​രം ലോ​​ക​ത്തെ മൃ​ഗ​ങ്ങ​ളു​ടെ സ​ഞ്ചാ​ര​ത്തി​ൽ ഒ​മ്പ​ത്​ ശ​ത​മാ​ന​വും ഖ​ത്ത​ർ എ​യ​ർ​വേ​സ്​ കാ​ർ​ഗോ വ​ഴി​യാ​ണ്. 5260 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള ഈ ​വ​ള​ർ​ത്തു​മൃ​ഗ കേ​ന്ദ്ര​ത്തി​ൽ ഓ​രേ സ​മ​യം 140 നാ​യ്ക​ൾ, 40ലേ​റെ പൂ​ച്ച, 24 കു​തി​ര​ക​ൾ എ​ന്നി​വ​ക്ക്​ കൂ​ടു​ക​ൾ സ​ജ്ജ​മാ​ണ്. ലോ​ക​ത്തി​ലെ മു​ൻ​നി​ര കാ​ർ​ഗോ വി​മാ​ന സ​ർ​വി​സാ​യ ഖ​ത്ത​ർ എ​യ​ർ​വേ​സ്​ കാ​ർ​ഗോ, വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കു​ള്ള യാ​ത്ര​യി​ലും മു​ൻ​നി​ര​യി​ൽ ത​ന്നെ​യാ​ണ്. ലോ​ക​ത്തി​ന്റെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ല​ക്ഷ്യ സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ എ​ത്തി​ക്കു​േ​മ്പാ​ൾ ആ​വ​ശ്യ​മാ​യ വി​ശ്ര​മ​വും ഇ​ട​വേ​ള​യും ന​ൽ​കു​ന്ന​തി​ന്​ സു​ര​ക്ഷി​ത​മാ​യ ഇ​ടം എ​ന്ന നി​ല​യി​ലാ​ണ്​ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ അ​നി​മ​ൽ സെൻറ​ർ സ്​​ഥാ​പി​ച്ച​ത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *