Posted By user Posted On

ഇലക്ട്രിക് കാർ മറിഞ്ഞ് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന്  വിദേശത്ത് ദാരുണാന്ത്യം

ഇലക്ട്രിക് കാർ മറിഞ്ഞ് തീപിടിച്ച് നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ ദാരുണാന്ത്യം. യുഎസിലെ കാലിഫോർണിയയിലുള്ള പ്ലസന്‍റണിലായിരുന്നു അപകടം. മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ് കാർ അപകടത്തിൽ മരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമിത വേഗതയിലെത്തിയ കാർ മറിഞ്ഞ് തീ പിടിക്കുകയായിരുന്നു. സംഭവത്തിൽ  സമഗ്രമായ അന്വേഷണം നടത്തുകയാണ്. ഇപ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അപകടവിവരം കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ അറിയിച്ചിക്കാനുള്ള ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു. 

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt\

Comments (0)

Leave a Reply

Your email address will not be published. Required fields are marked *