
ഖത്തറിന്റെ ഗെവാൻ ദ്വീപിൽ തീപിടിത്തം; ആളപായമില്ലെന്ന് റിപ്പോര്‍ട്ടുകള്‍
ദോഹ: പേൾ ഖത്തറിന്റെ ഭാഗമായി ഗെവാൻ ദ്വീപിൽ തീപിടിത്തം. ബുധനാഴ്ച രാവിലെയുണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമാക്കിയതായി യുനൈറ്റഡ് ഡെവലപ്മെന്റ് കമ്പനി (യു.ഡി.സി) അറിയിച്ചു. ബുധനാഴ്ച രാവിലെ മുതൽ ഗെവാൻ ദ്വീപിലെ ബഹുനില കെട്ടിടങ്ങളിൽനിന്ന് പുക ഉയരുന്നതായി സമൂഹ മാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചിരുന്നു. നിസ്സാര തീപിടിത്തമാണുണ്ടായതെന്നും, ആളപായമോ പരിക്കോ ഇല്ലാതെ സിവിൽ ഡിഫൻസ് വിഭാഗം നിയന്ത്രണ വിധേയമാക്കിയതായും യു.ഡി.സി അറിയിച്ചു. ആഭ്യന്തര മന്ത്രാലയവും ഇക്കാര്യം അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)