എൽഎൻജി കയറ്റുമതിയില്‍ മികച്ച നേട്ടവുമായി ഖത്തർ
ദോഹ: ദ്രവീകൃത പ്രകൃതി വാതക കയറ്റുമതിയിൽ ലോകത്തെ മുൻനിരയിൽ ഇടംപിടിച്ച് ഖത്തർ. മാർച്ച് മാസത്തിലെ കണക്കുകൾ പ്രകാരം, അമേരിക്ക, ആസ്ട്രേലിയ രാജ്യങ്ങളുടെ പിന്നിൽ മൂന്നാം സ്ഥാനത്താണ് ഖത്തറിൽ നിന്നുള്ള കയറ്റുമതി. വാതക കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മ പുറത്തുവിട്ട മാർച്ചിലെ റിപ്പോർട്ടിലാണ് ദ്രവീകൃത പ്രകൃതി വാതക കയറ്റുമതിയിൽ ഖത്തർ മൂന്നാമതെത്തിയത്. എൽ.എൻ.ജി കയറ്റുമതിയിൽ വർഷംതോറും 2.3 ശതമാനം വർധനവാണ് ഖത്തർ രേഖപ്പെടുത്തുന്നത്.
മാർച്ചിൽ ഖത്തറിന്റെ കയറ്റുമതി 36.31 മെട്രിക് ടണ്ണിലെത്തി. ഇത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന കയറ്റുമതിയായാണ് വിലയിരുത്തുന്നത്. ഖത്തർ, റഷ്യ, യു.എ.ഇ, അംഗോള, മലേഷ്യ എന്നീ രാജ്യങ്ങളുടെ എൽ.എൻ.ജി കയറ്റുമതി മാര്‍ച്ച് മാസത്തില്‍ കൂടിയതായി റിപ്പോര്‍ട്ട് പറയുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)