
ഖത്തറിൽ കോൺസുലാർ സേവനങ്ങൾക്ക് തിരക്ക് വേണ്ട, രാവിലെ മുതൽ രാത്രി വരെ സേവനം; ഇന്ത്യൻ എംബസി
ദോഹ: പാസ്പോർട്ട് പുതുക്കൽ, പി.സി.സി, അറ്റസ്റ്റേഷൻ ഉൾപ്പെടെ കോൺസുലാർ സേവനങ്ങൾക്ക് രാവിലെ എട്ടുമണിക്കുതന്നെ എല്ലാവരും എത്തിച്ചേർന്ന് തിരക്കു കൂട്ടേണ്ടെന്ന് ഓർമിപ്പിച്ച് ഖത്തറിലെ ഇന്ത്യൻ എംബസി. രാവിലെ എട്ടു മുതൽ 11.15വരെ എംബസിയിൽ കോൺസുലാർ സർവിസുകൾ ലഭ്യമാണ്. എന്നാൽ, അപേക്ഷ സമർപ്പിക്കാനും മറ്റുമുള്ള പ്രവാസികൾ രാവിലെ എട്ടിനുതന്നെ എംബസിയിൽ എത്തിച്ചേരുന്നത് വലിയ തിരക്കിനിടയാക്കുന്നുവെന്നും 11.15 വരെയുള്ള സമയത്തിനുള്ളിൽ എത്തിയാൽ മതിയെന്നും എംബസി അധികൃതർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച നിർദേശത്തിൽ വ്യക്തമാക്കി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)