Posted By user Posted On

ഖത്തറില്‍ പുതിയ അധ്യയന വര്‍ഷത്തേക്ക് വിദ്യാര്‍ത്ഥികളുടെ രജിസ്ട്രേഷൻ ആരംഭിച്ചു; ഇക്കാര്യങ്ങള്‍ അറിയം

ഖത്തറില്‍ 2024-25 അധ്യയന വർഷത്തേക്ക് പുതിയ വിദ്യാർത്ഥികൾക്കും മറ്റ് അക്കാദമിക് ഘട്ടത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്കും വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MOEHE)  രജിസ്ട്രേഷൻ പ്രക്രിയ ആരംഭിച്ചു. വിദ്യാർത്ഥികളുടെ ആദ്യഘട്ട ഇലക്ട്രോണിക് രജിസ്ട്രേഷൻ 2024 ഏപ്രിൽ 21 മുതൽ ജൂൺ 20 വരെ നടക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുള്ള രജിസ്‌ട്രേഷൻ മന്ത്രാലയത്തിൻ്റെ “Maaref” പോർട്ടൽ വഴി 2024 മെയ് 26 മുതൽ ജൂൺ 20 വരെ നടക്കും. ഖത്തരി വിദ്യാർത്ഥികൾ, ഖത്തരി സ്ത്രീകളുടെ കുട്ടികൾ, ജിസിസി പൗരന്മാർ എന്നിവരുടെ രജിസ്‌ട്രേഷൻ ഏപ്രിൽ 28-ന് ആരംഭിച്ച് 2024 ജൂൺ 20-ന് അവസാനിക്കും. അതേസമയം മക്കളുടെ രജിസ്‌ട്രേഷൻ വേഗത്തിലാക്കാനും ആരോഗ്യ ഫയലും മറ്റ് ആവശ്യമായ രേഖകളും പോലുള്ള പ്രസക്തമായ ഡാറ്റ പൂർത്തിയാക്കാനും  വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം മാതാപിതാക്കളോട് അഭ്യർത്ഥിച്ചു. ഖത്തറികൾക്കും ഖത്തരി സ്ത്രീകളുടെ കുട്ടികൾക്കും ജിസിസി പൗരന്മാരുടെ കുട്ടികൾക്കും അവരുടെ സഹോദരങ്ങൾ പ്രവേശനം നേടിയ അതേ സ്കൂളിൽ മുൻഗണന നൽകുന്നു. 

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *