Posted By user Posted On

ഖത്തറില്‍ ഇതാ ജീവിതശെെലി രോഗങ്ങള്‍ കുറയുന്നു; പുതിയ പഠന റിപ്പോര്‍ട്ട് ഇങ്ങനെ

ദോഹ: ഖത്തറിൽ ജീവിതശൈലി രോഗങ്ങൾ കുറഞ്ഞു വരുന്നതായി പഠനം. ഖത്തർ ബയോ ബാങ്ക് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഖത്തറിലെ പൗരന്മാർക്കും ദീർഘകാല താമസക്കാർക്കുമിടയിൽ നടത്തിയ പഠനത്തിലാണ് ജീവിതശൈലി രോഗങ്ങൾ കുറഞ്ഞു വരുന്നതായി കണ്ടെത്തിയത്. എന്നാൽ ഷുഗർ രോഗികളുടെ കാര്യത്തിൽ ഇത്തവണ വർധനയാണ് കാണിക്കുന്നത്. 2016-ൽ 15.5 ശതമാനം ഉണ്ടായിരുന്നത് ഇത്തവണ 17.4 ശതമാനമായി. പഠനങ്ങളുടെ കൂടി വെളിച്ചത്തിൽ 2017 മുതൽ 2022 വരെ ആവിഷ്‌കരിച്ച ആരോഗ്യ നയമാണ് ജീവിതശൈലി രോഗങ്ങൾ കുറയാൻ ഇടയാക്കിയത്.

2016 ൽ നടത്തിയ പഠനവും ഇപ്പോൾ നടത്തിയ പഠനവും താരതമ്യം ചെയ്യുമ്പോൾ കാര്യമായ പുരോഗതിയുള്ളതായി ബയോബാങ്ക് പറയുന്നു.

പതിനായിരം ആളുകളിൽ നടത്തിയ പുതിയ പരിശോധനകളിൽ 30.1 ശതമാനം പേർക്ക് കൊളസ്‌ട്രോളും 17.4 ശതമാനം പേർക്ക് ഷുഗറും 16.8 ശതമാനം പേർക്ക് പ്രഷറും അടക്കുമുള്ള ജീവിതശൈലി രോഗങ്ങൾ ഉള്ളതായി കണ്ടെത്തി. ഒമ്പത് ശതമാനത്തിലേറെ പേരിൽ ആസ്തമയുടെ ലക്ഷണങ്ങളുണ്ട്.

എന്നാൽ ഇതേ ജീവിതശൈലി രോഗങ്ങളുടെ തോത് 2016 ലെ പഠനത്തിൽ ഇതിനേക്കാൾ കൂടുതലായിരുന്നു. അന്ന് 44 ശതമാനം പേരിലും അമിതമായ കൊളസ്‌ട്രോൾ കണ്ടെത്തിയിരുന്നു. 29 ശതമാനം പേർക്ക് പ്രഷറും 16 ശതമാനം പേർക്ക് ആസ്ത്മയുമാണ് കണ്ടെത്തിയിരുന്നത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *