ഖത്തറില്‍ ഏപ്രില്‍ 30ന് മുമ്പ് ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കണം; ഓര്‍മ്മപ്പെടുത്തി അധികൃതര്‍
ദോഹ: 2023ലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 30 ആയിരിക്കുമെന്ന് ജനറല്‍ ടാക്‌സ് അതോറിറ്റി (ജിടിഎ) പ്രഖ്യാപിച്ചു. 2018 ലെ 24ാം നമ്പര്‍ ആദായനികുതി നിയമവും അതിന്റെ അനുബന്ധ എക്‌സിക്യൂട്ടീവ് ചട്ടങ്ങളും ഭേദഗതികളും പ്രകാരം രാജ്യത്തെ അര്‍ഹരായ വ്യക്തികളും കമ്പനികളും നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ ബാധ്യസ്ഥരാണെന്ന് ജിടിഎ പ്രസ്താവനയില്‍ വ്യക്തമാക്കി.ഖത്തറികളുടെയോ ജിസിസി പൗരന്മാരുടെയോ പൂര്‍ണ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍, ആദായനികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട കമ്പനികള്‍, ഖത്തറി ഇതര പങ്കാളികളുള്ള കമ്പനികള്‍ തുടങ്ങി രാജ്യത്ത് വാണിജ്യ രജിസ്ട്രിയോ വാണിജ്യ ലൈസന്‍സോ ഉള്ള എല്ലാ കമ്പനികളും നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)