Posted By Editor Editor Posted On

ഓട്‌സ് കഴിക്കുന്നവരാണോ നിങ്ങൾ? ശരിയായ രീതിയിൽ കഴിച്ചില്ലെങ്കിൽ ഓട്‌സ് നമുക്ക് പണി തരും

പലരും പതിവായി ഓട്സ് കഴിക്കുന്നവരാണ് കൂടുതൽപേരും. ഓട്‌സ് കഴിക്കുമ്പോൾ പ്രമേഹം കുറയുമെന്നും ശരിയായ ഡയറ്റ് പാലിക്കപ്പെടുമെന്നുമാണ് നമ്മൾ ധരിക്കുന്നത്. എന്നാൽ ശരിയായ രീതിയിൽ കഴിച്ചില്ലെങ്കിൽ ഓട്‌സ നമുക്ക് പണി തരുമെന്നു തിരിച്ചറിയണം.ഓട്സ് കഴിക്കുന്നത് ശരിയായ രീതിയിലല്ലെങ്കിൽ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വർദ്ധിക്കാൻ കാരണമാകും. അതായത് ദിവസവുംമൂന്ന് ടേബിൾസ്പൂണിൽ കൂടുതൽ ഓട്സ് കഴിക്കാൻ പാടില്ല. കഞ്ഞിപോലെ ഓട്സ് കഴിക്കുന്നത് ചോറ് കഴിക്കുന്നതിന് സമാനമാണ്. കാരണം, ഓട്സിലും കാർബോഹാഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അതുപോലെ ഓട്സിൽ പാൽ ചേർത്ത് കഴിക്കുന്നതും മധുരം ഉപയോഗിക്കുന്നതും ശരീരത്തിൽ കലോറി വർദ്ധിപ്പിക്കുന്നതിന് കാരണമാണ്. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന സംശയങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *