Posted By Editor Editor Posted On

അവ‍ർ 41 പേ‍ർ സുരക്ഷിത‍ർ, 17 ദിവസത്തിന് ശേഷം ജീവതത്തിലേക്ക്: സിൽക്യാര തുരങ്കത്തിൽക്കുടുങ്ങിയ തൊഴിലാളികൾ പുറത്തെത്തി

ഉത്തരാഖണ്ഡിലെ സിൽക്യാരയിലെ തുരങ്കത്തിനകത്ത് 17 ദിവസമാണ് 41 തൊഴിലാളികൾ പുറംലോകം കാണാതെ കുടുങ്ങിക്കിടന്നത്. നവംബർ12 ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സിൽക്യാരയിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിൽ അപകടമുണ്ടായത്. ഉത്തരകാശിയിലെ ദണ്ഡൽഗാവിനേയും സിൽക്യാരയേയും ബന്ധിപ്പിക്കുന്ന യമുനോത്രി ദേശീയപാതയിലാണ് ഈ തുരങ്കം. നാലര കിലോമീറ്റർ നീളമുള്ള തുരങ്കത്തിന്റെ 150 മീറ്റർ ഭാഗം നിലംപൊത്തി.ONGC, SJVNL, RVNL, NHIDCL, and THDCL എന്നിങ്ങനെ അഞ്ച് ഏജൻസികളുടെ അതിനൂതനമായ രക്ഷാദൗത്യവും അവസാനഘട്ടത്തിലെ റാറ്റ്‌ഹോൾ മൈനിങ്ങുമാണ് (Rat Hole Mining) തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളേയും സുരക്ഷിതരായി പുറത്തെത്തിച്ചത്. പേര് സൂചിപ്പിക്കുന്നതു പോലെ ‘എലി മാളം’ പോലുള്ള ചെറുതുരങ്കങ്ങൾ നിർമ്മിക്കുന്ന പ്രക്രിയയാണ് റാറ്റ് ഹോൾ മൈനിങ്.ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാംhttps://chat.whatsapp.com/KLIm4rO89MHGFOFpY3hqQA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *