Posted By Editor Editor Posted On

ഖത്തര്‍ റയിൽവേ സുരക്ഷ: എഡ്യുക്കേഷൻ സിറ്റിയിൽ മോക്ക് ഡ്രിൽ നടത്തി ആഭ്യന്തര മന്ത്രാലയം

ഖത്തറില്‍ റെയിൽ‌വേ സുരക്ഷിതമാക്കാൻ സ്വീകരിച്ച നടപടികൾ വിലയിരുത്തുന്നതിന് എജ്യുക്കേഷൻ സിറ്റിയിൽ മോക്ക് ഡ്രിൽ നടത്തി ആഭ്യന്തര മന്ത്രാലയം. സന്നദ്ധത വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണിതെന്നാണ് അധികൃതര്‍ അറിയിച്ചു. പൊതുഗതാഗത സുരക്ഷാ വകുപ്പിന്റെ ട്രാം ഏരിയയിൽ ആയിരുന്നു ഡ്രിൽ. വകുപ്പ് നടത്തി വരുന്ന പരിശീലന പരമ്പരയുടെ ഭാഗമാണ് ഈ അഭ്യാസം. ഇതിന് മുമ്പ് ഗ്രാൻഡ് ഹമദ് സ്ട്രീറ്റിലെ ക്യുഐബി ശാഖയിൽ ഡിപ്പാർട്ട്‌മെന്റ് സമാനമായ ഡ്രിൽ നടത്തിയിരുന്നു. ഇവന്റിൽ, സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, അൽ റയ്യാൻ സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ്, റെസ്‌ക്യൂ പോലീസ് ഡിപ്പാർട്ട്‌മെന്റ് (അൽ ഫസ), ആംബുലൻസ് സേവനങ്ങൾ, ഖത്തർ റെയിൽ, ദോഹ മെട്രോയുടെ ഓപ്പറേറ്ററായ RKH കമ്പനി തുടങ്ങിയവ ഭാഗമായി.ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും* അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാംhttps://chat.whatsapp.com/KLIm4rO89MHGFOFpY3hqQA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *