Posted By user Posted On

ഓണത്തിന് വീട്ടിലേക്ക് ‘സ്വര്‍ണ’ മിക്‌സിയുമായി വന്ന പ്രവാസി കസ്റ്റംസിന്റെ പിടിയില്‍; കണ്ടെത്തിയത് 423 ഗ്രാം സ്വര്‍ണം

ഓണത്തിന് വീട്ടിലേക്ക് ‘സ്വര്‍ണ’ മിക്‌സിയുമായി വന്ന പ്രവാസി കസ്റ്റംസിന്റെ പിടിയില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദാണ് കസ്റ്റംസ് പിടിയിലായത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ചാണ് ഇയാൾ പിടിയിലായത്.

ചെക്ക് ഇന്‍ ബാഗിന്റെ എക്‌സ്‌റേ പരിശോധനയിൽ പുതിയ മിക്‌സി സംശയാസ്പദമായി കസ്റ്റംസ് കണ്ടെത്തി. ചോദ്യം ചെയ്തപ്പോള്‍ നാട്ടില്‍ നിന്ന് വാങ്ങാന്‍ സമയമില്ലാത്തതിനാല്‍ കുവൈറ്റില്‍ നിന്നും വീട്ടിലേക്ക് ഓണ സമ്മാനമായി കൊണ്ടു വന്നതാണെന്നും മുഹമ്മദ് പറഞ്ഞു.

തുടര്‍ന്ന് സീല്‍ പൊട്ടിക്കാത്ത മിക്‌സി തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ കസ്റ്റംസ് കൗണ്ടറില്‍ ബഹളമുണ്ടാക്കി. പാവപ്പെട്ട പ്രവാസികളെ കസ്റ്റംസ് ബോധപൂര്‍വം ദ്രോഹിക്കുകയാണെന്നും ഇയാൾ ആരോപിച്ചു. മുഹമ്മദിനെ അന്ന് പോകാന്‍ അനുവദിച്ചെങ്കിലും മിക്‌സി തിരികെ നല്‍കിയില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം മിക്‌സി തുറന്ന് നടത്തിയ പരിശോധനയിലാണ് മിക്‌സിയുടെ മോട്ടറില്‍ ചുറ്റിയിരുന്ന ചെമ്പ് പൂശിയ സ്വര്‍ണക്കമ്പികള്‍ ആണെന്ന് കണ്ടെത്തിയിത്. 423 ഗ്രാം സ്വര്‍ണം ഇതില്‍ നിന്നും കണ്ടെത്തി. മുഹമ്മദിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

👆👆
ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാം…👇 https://chat.whatsapp.com/KLIm4rO89MHGFOFpY3hqQA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *