Posted By user Posted On

ചാവക്കാട് സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ . ചാവക്കാട് സ്വദേശി ഖത്തറിൽ നിര്യാതനായി. ചാവക്കാട് ആലും പടി നിവാസി വി.വി.നാസർ ( 59 ) ആണ് മരിച്ചത്. അർബുദബാധിതനായിരുന്നു. ഖത്തറിൽ സ്വന്തമായി ബിസിനസ് ചെയ്തുവരികയായിരുന്ന അദ്ദേഹം കുറച്ചുനാളായി ഹമദ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

മലേഷ്യൻ മുൻ സെനറ്ററും മലേഷ്യൻ ഇന്ത്യൻ കോൺഗ്രസ് മുൻ പ്രസിഡണ്ടുമായിരുന്ന പരേതനായ വിവി അബുവിന്റെയും ആമിനു തെക്കത്തിന്റേയും മകനാണ്. പരേതനായ വിവി ഹമീദ് ( അപ്പോത്തിക്കിരി മെഡിക്കൽസ് ) ഇദ്ദേഹത്തിന്റെ പിതൃ സഹോദരനാണ്. ഭാര്യ : ഷാജിത. മൻഹൽ , നാസ് നാസർ , മിസ നാസർ എന്നിവർ മക്കളും വസീം മരുമകനുമാണ് . വിവി ഷരീഫ് , വിവി ഷജിൽ , സുബൈദ , ഷാനിബ എന്നിവർ സഹോദരങ്ങളാണ്.

മയ്യത്ത് ഇന്ന് അസർ നമസ്കാരാനന്തരം അബൂ ഹമൂർ ഖബർസ്ഥാനിനിൽ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

👆👆
ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാം…👇 https://chat.whatsapp.com/KLIm4rO89MHGFOFpY3hqQA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *