Posted By user Posted On

ഗൾഫ് ടി20 ചാമ്പ്യൻഷിപ്പിന് അടുത്ത മാസം ഖത്തർ ആതിഥേയത്വം വഹിക്കും

ദോഹ, ഖത്തർ: ഖത്തർ ക്രിക്കറ്റ് അസോസിയേഷൻ (ക്യുസി‌എ) സെപ്തംബർ 15 മുതൽ 23 വരെ ദോഹയിൽ നടക്കുന്ന ആദ്യ ടി20 ഐ ഗൾഫ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന് ആതിഥ്യമരുളിക്കൊണ്ട് മറ്റൊരു ശക്തമായ ക്രിക്കറ്റ് സീസണിന് ഒരുങ്ങുന്നു.

സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ, ബഹ്‌റൈൻ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ആതിഥേയരായ ഖത്തർ എന്നീ ആറ് രാജ്യങ്ങളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നത്.

ഖത്തറിൽ ആദ്യമായി വെസ്റ്റ് എൻഡ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടൂർണമെന്റ് സംഘടിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ഒരു തയ്യാറെടുപ്പ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ക്യുസിഎ സിഇഒ ഖാലിദ് അൽ സുവൈദി പറഞ്ഞു. ഒമ്പതിലധികം രാജ്യങ്ങളിൽ ചാമ്പ്യൻഷിപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. “ഈ ക്രിക്കറ്റ് ടൂർണമെന്റ് ഈ മേഖലയിലെ ഒരു നാഴികക്കല്ലായിരിക്കും, ഈ മേഖലയിൽ ഈ കായികരംഗത്ത് മികച്ച വികസനം കൈവരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,” അദ്ദേഹം ഊന്നിപ്പറഞ്ഞു. T20i ഗൾഫ് ചാമ്പ്യൻഷിപ്പിന് ശേഷം, ഖത്തർ, കുവൈറ്റ്, മാലദ്വീപ്, സൗദി അറേബ്യ എന്നീ നാല് രാജ്യങ്ങൾ ഐസിസി യോഗ്യതാ മത്സരങ്ങളിൽ പങ്കെടുക്കും – ഇത്‌ സെപ്റ്റംബർ അവസാനം മുതൽ ഖത്തറിൽ നടക്കും.

👆👆
ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാം…👇 https://chat.whatsapp.com/KLIm4rO89MHGFOFpY3hqQA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *