ദോഹ എക്സ്പോയിലേക്ക് പ്രവേശനം സൗജന്യം; ഇക്കാര്യങ്ങള്‍ നിര്‍ബന്ധം, ആസ്വദിക്കൂ, എക്സ്പോ….
ദോഹ: ലോകകപ്പ് ഫുട്ബാളിനു പിന്നാലെ ഖത്തർ ആതിഥ്യംവഹിക്കുന്ന ഏറ്റവും വലിയ മേളയായ ദോഹ എക്സ്പോ 2023ലേക്ക് പ്രവേശനം സൗജന്യം. ഖത്തർ ടൂറിസം (ക്യു.ടി) ആപ്ലിക്കേഷനായ വിസിറ്റ് ഖത്തറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒക്ടോബർ രണ്ടു മുതൽ 2024 മാർച്ച് 28 വരെ നടക്കുന്ന ദോഹ എക്സ്പോയുടെ സന്ദർശകർക്കായി ഹയാ കാർഡ് ഒാപ്ഷൻ നിലവിൽ വരുമെന്ന് കഴിഞ്ഞ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.
എക്സ്പോയുമായി ബന്ധപ്പെട്ട ഹയാ കാർഡ് ഉപയോഗിച്ചുള്ള പ്രവേശന നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവിടുമെന്ന് എക്സ്പോ സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഖൂരി വ്യക്തമാക്കിയിരുന്നു. ആറു മാസം നീണ്ടുനിൽക്കുന്ന എക്സ്പോയിൽ സന്ദർശകർക്കായി ഖത്തർ ടൂറിസവുമായി സഹകരിച്ചാണ് ഹയാ കാർഡ് എൻട്രി സംവിധാനം നടപ്പാക്കുന്നത്.
വിനോദസഞ്ചാരകേന്ദ്രങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, പൈതൃകസ്ഥലങ്ങൾ, മ്യൂസിയം, ഷോപ്പിങ് സ്പോട്ടുകൾ, ബീച്ചുകൾ, തെരുവുകലകൾ, ഭക്ഷണ കേന്ദ്രങ്ങൾ, പാചകവൈവിധ്യങ്ങൾ, സാഹസികത തേടുന്നവർക്കായുള്ള കേന്ദ്രങ്ങൾ, സാൻഡ് ഡ്യൂൺസ്, സഫാരി, വെൽനസ് കേന്ദ്രങ്ങൾ തുടങ്ങിയ ഉൾക്കൊള്ളുന്ന ഒരു ദിവസം മുതൽ ആറു ദിവസം വരെ നീണ്ടുനിൽക്കുന്ന യാത്രാപദ്ധതികളും വിസിറ്റ് ഖത്തർ പുറത്തുവിട്ടിട്ടുണ്ട്.
👆👆
ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാം…👇 https://chat.whatsapp.com/KLIm4rO89MHGFOFpY3hqQA
Comments (0)