മഹ്സൂസ് നറുക്കെടുപ്പിലൂടെ ജീവിതം മാറി പ്രവാസി; നേടിയത് 10 ലക്ഷം ദിർഹം
മഹ്സൂസിന്റെ 141-ാമത് നറുക്കെടുപ്പിൽ വിജയികളായത് രണ്ടുപേർ. നേപ്പാളിൽ നിന്നുള്ള 29 വയസ്സുകാരനായ തുൾസി ഗ്യാരണ്ടീഡ് മില്യണയർ പ്രൈസ് AED 1,000,000 നേടി. ദുബായിലെ അൽ ക്വുവോസിലാണ് അദ്ദേഹം താമസിക്കുന്നത്. ഒന്നര വർഷമായി സ്ഥിരമായി മഹ്സൂസ് കളിക്കുന്നയാളാണ് തുൾസി. ഒരു ബിൽഡിങ് മെറ്റീരിയൽ കമ്പനിയിൽ ടെക്നീഷ്യനായ തുൾസി, 11 വർഷമായി യു.എ.ഇയിൽ സ്ഥിരതാമസക്കാരനാണ്. ഇ-മെയിൽ വഴിയാണ് മഹ്സൂസിലൂടെ സമ്മാനം നേടിയ വിവരം തുൾസി തിരിച്ചറിഞ്ഞത്. നാട്ടിൽ സ്വന്തമായി വീടു പണിയാൻ പണം ചെലവഴിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
👆
ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാം…👇 https://chat.whatsapp.com/KLIm4rO89MHGFOFpY3hqQA
👆👆
Comments (0)