
ഖത്തറിൽ വയറ്റിൽ മയക്കുമരുന്നുമായി യാത്രക്കാരനെ പിടികൂടി
ദോഹ: ഖത്തറിലേക്ക് നിരോധിത വസ്തുക്കൾ കടത്താനുള്ള ശ്രമം ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതർ തകർത്തു. യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഇൻസ്‌പെക്ടര്‍ യാത്രക്കാരനെ പരിശോധിച്ചപ്പോൾ 647 ഗ്രാം ഷാബു യാത്രക്കാരന്റെ വയറ്റിൽ നിന്നും കണ്ടെത്തി.
രാജ്യത്തേക്ക് അനധികൃത വസ്തുക്കൾ കൊണ്ടുവരുന്നതിനെതിരെ കസ്റ്റംസ് വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്യാധുനിക ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാര് പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് ബോധവാന്മാരാകാനുമുള്ള തുടർച്ചയായ പരിശീലനവും ഉൾപ്പെടെ എല്ലാ പിന്തുണാ മാർഗങ്ങളും അവർ സജ്ജീകരിച്ചിരിക്കുന്നു.
👆👆
ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാം…👇 https://chat.whatsapp.com/KLIm4rO89MHGFOFpY3hqQA
👆👆
Comments (0)