Posted By user Posted On

offline google map ഇന്റർനെറ്റില്ലാതെ ഗൂഗിൾ മാപ്പ് എങ്ങനെ ഉപയോഗിക്കാം

ഗിൾ മാപ്പിനെ യാത്രയിൽ ആശ്രയിക്കാത്തവരിൽ ഇല്ല. എന്നാൽ ഇന്റർ നെറ്റ് ഇല്ലാത്ത സ്ഥലങ്ങളിൽ നിന്ന് ദിശ കണ്ടു പിടിക്കാനാവാതെ പെട്ടു പോയിട്ടുണ്ടോ? എന്നാൽ ഇനി അതുണ്ടാവില്ല. പുത്തൻ നാവിഗേഷൻ ആപ്പായ ടൺബൈടേൺ നാവിഗേഷൻ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള 140 ദശലക്ഷത്തിലധികം യാത്രക്കാർ ഇവ ഉപയോഗിക്കുന്നുണ്ട്. ഓഫ് ലൈൻ ആപ്പുകളാണിവയെന്നതാണ് പ്രത്യേകത. അതിനാൽ മൊബൈൽ ഇന്റർനെറ്റ് സൗകര്യമില്ലാതെയും ഇവ പ്രവർത്തിക്കും. ലോകത്തെവിടെയും െ്രെഡവിംഗ്, നടത്തം, സൈക്കിൾ നാവിഗേഷൻ എന്നിവയ്ക്കൊക്കെ ഈ ആപ്പ് സഹായകമാണ്. ട്രാവൽ ഗൈഡുകൾ ലഭ്യമാവുന്നു എന്നത് ആപ്പിന്റെ സവിശേഷതകളിൽ ഒന്നാണ്. ആപ്പിലെ റെഡിമെയ്ഡ് ട്രാവൽ ഗൈഡുകൾ ഉപയോഗിച്ച് യാത്ര ആസൂത്രണം ചെയ്യാനുള്ള സമയം ലാഭിക്കാം. നിങ്ങൾക്ക് യാത്ര ചെയ്യാവുന്ന മനോഹര സ്ഥലങ്ങളുടെ ഒരു പട്ടിക തന്നെ ഇതിലുണ്ട്.
ലോകമെമ്പാടുമുള്ള ആർക്കും ഈ ആപ്പിന്റെ സേവനം ലഭ്യമാണ്. നിങ്ങളുടെ സിറ്റിയിലെ തന്നെ മാപ്പുകളും ആപ്പിൽ വളരെ കുത്യമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ടാകും. റെസ്റ്റോറന്റുകൾ, കഫേകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഹോട്ടലുകൾ, എടിഎമ്മുകൾ, പൊതുഗതാഗതം തുടങ്ങി എല്ലാ വിവരങ്ങളും ആപ്പിൽ ലഭ്യമാകും.
ലോകമെമ്പാടുമുള്ള നൂറുകണക്കിന് ലക്ഷ്യസ്ഥാനങ്ങളാണ് ഉപഭോക്താക്കൾക്കായി ഇതിൽ ഒരുക്കിയിരിക്കുന്നത്. ഏത് ചെറിയ സ്ഥലത്തിന്റെ വിവരങ്ങളും വളരെ കൃത്യമായി തന്നെ ആപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. താൽപ്പര്യമുള്ള പോയിന്റുകളിലേക്കുള്ള ദിശകൾ, ഹൈക്കിംഗ് ട്രയലുകൾ, മറ്റ് മാപ്പുകളിൽ നിന്ന് നഷ്ടമായ സ്ഥലങ്ങൾ എന്നിവയെല്ലാം ആപ്പിൽ ഉണ്ടാകും.
പ്രധാന ലോക്കേഷനുകൾ സുഹൃത്തുക്കളുമായി ഷെയർ ചെയ്യാനുള്ള സൗകര്യമുണ്ട്. ഓഫ്ലൈൻ തിരയൽ, മെമ്മറി സ്പേസ് ഫലപ്രദമായി ലാഭിക്കുന്നതിന് ഒപ്റ്റിമൈസ് ചെയ്ത മാപ്പുകൾക്കൊപ്പം ജി.പി.എസ് നാവിഗേഷനും ഇതിന്റെ പ്രത്യേകതയാണ്.

For Android Users 1: Click Here

For Android Users 2: Click Here

For IOS Users 1: Click Here

For IOS Users 2 : Click Here

Comments (0)

Leave a Reply

Your email address will not be published. Required fields are marked *